10:18am 11 November 2026
NEWS
കെ എസ് റ്റി എ ധർണ്ണ സംഘടിപ്പിച്ചു
20/09/2025  06:08 PM IST
nila
കെ എസ് റ്റി എ ധർണ്ണ സംഘടിപ്പിച്ചു

 

ചെങ്ങന്നൂർ: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020  റദ്ദ്  ചെയ്യുക, ടെറ്റ് - അധ്യാപകരെ സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുക, അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കുക, ഭിന്നശേഷി നിയമനത്തിന് ചട്ടപ്രകാരം തസ്തിക മാറ്റി വെച്ചാൽ മറ്റ് നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, പൊതുവിദ്യാഭ്യാസമേഖലയിലെ ഏകീകരണ നടപടികൾ ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് കെ എസ് റ്റി എ ചെങ്ങന്നൂർ സബ്ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് കേന്ദ്രീകരിച്ച് അധ്യാപകധർണ്ണ സംഘടിപ്പിച്ചു. കെ എസ് റ്റി എ സംസ്ഥാന കമ്മറ്റിയംഗം എസ് സത്യജ്യോതി ധർണ്ണ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് അജിത കുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ജോൺ ജേക്കബ് ഇ, ജില്ലാ കമ്മറ്റിയംഗം എസ് വിജയകുമാർ, സരിത ഭാസ്കർ, സബ്ജില്ലാ സെക്രട്ടറി ബൈജു കെ, ട്രഷറർ ടിന്റുമോൾ കെ വി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.